നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31 ന്

single-img
29 August 2019

ആലപ്പുഴ: കനത്ത മഴയും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളം കളി ഈ മാസം 31ന് പുന്നമടക്കായലില്‍ നടക്കും. ചെറിയ ഇടവേളക്കു ശേഷം തീവ്ര പരിശീലനത്തിലാണ് കുട്ടനാട്ടിലെ ക്ലബ്ബുകള്‍.

കളി മാറ്റി വെച്ചതു മൂലം ഇരട്ടി സാമ്പത്തിക ചിലവാണ് ക്ലബ്ബുകള്‍ക്ക് ഉണ്ടായത്. മത്സരം മാറ്റിവെച്ചതോടെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന തുഴച്ചില്‍കാര്‍ക്കെല്ലാം മുഴുവന്‍ പണം നല്‍കി തിരിച്ചയക്കേണ്ടി വന്നിരുന്നു.

ആഗസ്റ്റ് പത്താം തിയതി നടത്താന്‍ നിശചയിച്ചിരുന്ന വള്ളം കളി മാറ്റിവെച്ചത് നിരാശയുണ്ടാക്കിയെങ്കിലും ഒട്ടും ആവേശം കുറഞ്ഞിട്ടില്ലെന്നാണ് തുഴക്കാര്‍ പറയുന്നത്.വെള്ളിക്കപ്പ് സ്വന്തമാക്കാന്‍ കഠിന പരിശീലനത്തിലാണ് ഓരോ ക്ലബ്ബുകളും.