സീതാറാം യെച്ചൂരി തരിഗാമിയെ കാണാൻ ശ്രീനഗറിലേക്ക്; രാജ് നാഥ് സിങും ഇന്ന് ലഡാക്ക് സന്ദർശിക്കും

single-img
29 August 2019

ന്യു ഡൽഹി: കരുതൽ തടങ്കലിൽ കഴിയുന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗം യുസഫ് തരിഗാമിയെ കാണാൻ സീതാറാം  യെച്ചൂരി ഇന്ന് ശ്രീനഗറിലേക്ക് പോകും. സുപീം കോടതി പ്രത്യേക വിധിയുടെ ബലത്തിലാണ് ഇപ്രാവശ്യത്തെ  സന്ദർശനം.

അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഇന്ന് ലഡാക്കിലെത്തും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ആദ്യമായാണ് അദ്ദേഹം കശ്മീരിൽ എത്തുന്നത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനാണ് സന്ദർശനം.

തടങ്കലിൽ ആയ സി പി എം നേതാക്കളെ കാണാൻ യെച്ചൂരി ഈ മാസം ആ‍ദ്യം തന്നെ കശ്മീർ സന്ദർശിച്ചിരുന്നു. എന്നാൽ സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തിൽ തന്നെ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ എതിർപ്പ് കണക്കിലെടുക്കാതെയാണ് സുപ്രീം കോടതി അനുമതി നൽകിയത്. അതേസമയം ഉപാധികളോടെയാണ് അനുമതി. സന്ദർശനം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. തരിഗാമിയുടെ ആരോഗ്യ സ്ഥിതി  യെച്ചൂരി  കോടതിയെ ബോധിപ്പിക്കും.