സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
29 August 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്കു സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒന്‍പതു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

ഓഗസ്റ്റ് 30നും മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മഴയുടെ തോത് നിരന്തരമായി വിലയിരുത്തേണ്ടതുണ്ടെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.