കൽക്കരി ഖനനത്തിൽ നൂറ്, ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം ; വിദേശ നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

single-img
28 August 2019

രാജ്യത്തെ കൽക്കരി ഖനനത്തിന്‍റെ കാര്യത്തിൽ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാൻ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പുറമെ ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യമേഖലയിൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും. ഈ ലക്ഷ്യത്തിനായി നിലവിൽ 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണ് തീരുമാനം. ഇപ്പോൾ മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന നൽകുക.