യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചത് കോടതി തള്ളി; രാജ്യം വിട്ടുപോകാൻ സാധിക്കാതെ തുഷാര്‍ വെളളാപ്പള്ളി

single-img
28 August 2019

വ്യാജ ചെക്ക് നൽകിയ കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി കേസ് തീരുന്നത് വരെ യുഎഇയില്‍ തന്നെ തുടരേണ്ടി വരും. രാജ്യം വിട്ടുപോരാനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചെങ്കിലും അപേക്ഷ കോടതി തള്ളി. നിലവിൽ കേസ് തീരുന്നതുവരെ തുഷാര്‍ അവിടെ തുടരുക തന്നെ ചെയ്യേണ്ടിവരും.

കോടതിയിൽ കേസിന്റെ വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോരാജ്യം വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. മാത്രമല്ല യാത്രാവിലക്കും ഉണ്ട്.

തുഷാറിന്റെ പാസ്പോര്‍ട്ട് ഉൾപ്പെടെ ഇപ്പോൾ കോടതയിൽ ആണുള്ളത്. യുഎഇയിലെ തന്റെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാറിനെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തത്.