ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളിയായ ഇന്ത്യൻ വംശജൻ ലഗേജ് മോഷ്ടിച്ചതിന് പിടിയിൽ

single-img
28 August 2019

ഇന്ത്യൻ വംശജനും ഹോട്ടൽ ഉടമയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ദിനേശ് ചവ്ള വിമാനതാവളത്തില്‍ വച്ച് യാത്രക്കാരന്‍റെ ലഗേജ് മോഷ്ടിച്ചതിന് പിടിയിലായി. ചാവ്‍ല ഹോട്ടൽസ് എന്ന വൻ ഗ്രൂപ്പിന്റെ സിഇഒ ആണ് ദിനേശ്. യുഎസിലെ മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് ബെൽറ്റിൽ നിന്നും ചാവ്‍ള മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്കേസ് കവർന്നെടുത്ത് കാറിൽ കയറ്റിയെന്നാണ് കേസ്. ഇതിനെ തുടർന്ന് കാർ പരിശോധിച്ചപ്പോൾ ഏതാനും മാസം മുൻപ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്കേസും കണ്ടെത്തി.

മറ്റൊരാളുടെ ലഗേജ് മോഷണം ശരിയല്ലെന്നറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്ന് ചാവ്‍ള പോലീസിനോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത് ഇയാളുടെ സ്ഥിരം ഏർപ്പാടാണെന്നും പോലീസിനു സംശയമുണ്ട്. ട്രംപ് കുടുംബാംഗങ്ങളുമായി 4 ഹോട്ടലുകളിൽ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്ന വ്യവസായിയാണ് ദിനേശ് ചാവ്‍ല.