അപേക്ഷ തള്ളി; വീട്ടുതടങ്കലിൽ കഴിയുന്ന മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല

single-img
28 August 2019

കേന്ദ്ര സർക്കാർ കാശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം നിയന്ത്രണങ്ങൾ തുടരുന്ന ജമ്മു കാശ്‌മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല. തന്റെ മകളെ കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പോലീസിന് സമർപ്പിച്ച അപേക്ഷ തള്ളി. സംസ്ഥാനത്തെ നേതാക്കളെ അറസ്റ്റ് ചെയ്തിട്ട് 21 ദിവസമായി. അൽപ സമയത്തേക്ക് അവരെ കാണാൻ അനുവദിക്കണമെന്ന് ഞങ്ങൾ ജമ്മു കാശ്മീർ പോലീസിനോട് ആവശ്യപ്പെട്ടു.

ഇതിനായി ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാൽ മതിയെന്ന് വരെ പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് അമ്മയ്ക്കും മകൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്? ‘അമ്മ ഗുൽഷൻ മുഫ്‌തി ചോദിക്കുന്നു.

ആഗസ്റ്റ് അഞ്ചിനായിരുന്നു മുഫ്‌തിയെ പോലീസ് തടങ്കലിലാക്കിയത്. ഇവരെ കൂടാതെ ഒമർ അബ്‌ദുള്ളയടക്കമുള്ള നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ഈ മാസം 21 ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു.