ചികിത്സാ പിഴവിൽ ഒന്നര വയസുള്ള കുട്ടിയുടെ മരണം; മോഹനന്‍ വൈദ്യര്‍ക്കെതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

single-img
28 August 2019

മോഹനൻ വൈദ്യരുടെ ചികിത്സാ പിഴവ്മൂലം ഒന്നരവയസുകാരി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കുട്ടിയുടെ മരണം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മോഹനന്‍ വൈദ്യരുടെ ശാസ്ത്രീയമല്ലാത്ത ചികിത്സ അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ മോഹന്‍ വൈദ്യര്‍ ചികിത്സ നടത്തി വരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും സംഘടന ആലപ്പുഴ ജില്ലാ കമ്മറ്റി മാര്‍ച്ച് നടത്തയിരുന്നു.

മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന…

Posted by K K Shailaja Teacher on Wednesday, August 28, 2019