ആണ്‍സുഹൃത്തിനൊപ്പം മകളുടെ അശ്ലീല വീഡിയോ; ദേഷ്യപ്പെട്ട പിതാവിനെതിരെ മകൾ ലൈംഗിക പീഡന പരാതി നല്‍കി

single-img
28 August 2019

ആൺസുഹൃത്തിനൊപ്പമുള്ള സ്വന്തം മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറഞ്ഞ പിതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി മകള്‍. മകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ കേടായപ്പോൾ നന്നാക്കുന്നതിനായി പിതാവിന് നല്‍കിയപ്പോഴാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. റാഞ്ചിയിലാണ് സംഭവം നടന്നത്.

ദേഷ്യത്തോടെ വീട്ടിലെത്തിയ പിതാവ് മകളോട് കയർക്കുകയും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തു. മാത്രമല്ല, എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ മാതാവ് ഒപ്പം പോകണമെന്നും പറയുകയും ചെയ്തു.

ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതായിരുന്നു ആ ദൃശ്യങ്ങള്‍. പിതാവിന്‍റെ വഴക്കും
വീടിന്റെ പുറത്തിറങ്ങാനുള്ള വിലക്കും കാരണം സമീപമുള്ള വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ച മകള്‍ പിതാവ് മാനസ്സികമായി പീഡിപ്പിക്കുന്നുവെന്നാണ് ആദ്യം പരാതി നല്‍കിയത്. എന്നാൽ പരാതി എഴുതി നല്‍കാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി മടങ്ങുകയും പിന്നീട് തിരികെയെത്തി പരാതി നല്‍കുകയായിരുന്നു. പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഴുതി നൽകിയ പരാതില്‍ വ്യക്തമാക്കിയിരുന്നത്.

പറഞ്ഞതും എഴുതിയതുമായ പരാതികളിലെ വൈരുദ്ധ്യത്തില്‍ സംശയം തോന്നിയെങ്കിലും ഇതിൽ സത്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തുടർന്നും പിതാവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും അമ്മാവനൊപ്പം പോകാന്‍ തയ്യാറാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.