ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

single-img
28 August 2019

ഇടുക്കി സ്വദേശിയുടെ ആത്മഹത്യയിൽ ദേവികുളം മുന്‍ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി. ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജമായി ഭൂമിയുടെ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് 2017 ഏപ്രിലിലാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ കെഎന്‍ ശിവന്‍ ആത്മഹത്യ ചെയ്തത്.

ബന്ധുക്കളുടെ പ്രവൃത്തിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് അന്നത്തെ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഇദ്ദേഹം പരാതി നല്‍കിയിരുന്നു. പക്ഷെ ശ്രീറാം പരാതിയിന്മേല്‍ നടപടികളൊന്നുമെടുത്തില്ലെന്ന് മരിച്ച ശിവന്റെ സഹോദര പുത്രന്‍ പ്രദീപ് വ്യക്തമാക്കുന്നതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ പറയുന്നു.

തട്ടിപ്പ് നടത്തിയവരെ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നു ശ്രീറാമിന്റെ നടപടി. അതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തത്. അതിനാല്‍ ഈ ആത്മഹത്യയില്‍ ശ്രീറാം ഇതില്‍ കുറ്റക്കാരനാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.