ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

single-img
28 August 2019

ജമ്മുകാശ്മീരിന് ഭരണഘടനാ പ്രകാരം പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. വിഷയവുമായി ബന്ധപ്പെട്ട് എട്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണയിലുള്ളത്. ഇവയില്‍ എല്ലാകൂടി ഒക്ടോബര്‍ ആദ്യവാരം മുതല്‍ കോടതി വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.

അതിന് പുറമേ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുന്നത് അതിര്‍ത്തിയില്‍ തിരിച്ചടിയ്ക്കു വഴിവെയ്ക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു. വിഷയത്തില്‍ കാശ്മീരില്‍ ഒരു മധ്യസ്ഥനെ വെക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളുകയുണ്ടായി.

കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ പ്രാധാന്യമുളള വിഷയമാണ് എന്ന് ഹര്‍ജി സമര്‍പ്പിച്ച എംഎല്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി ‘ഈ വിഷയങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും എന്നാല്‍, ഇത് അഞ്ചംഗ ബെഞ്ചിലേക്ക് പോകേണ്ടതുണ്ട്.’ എന്നും ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ സമയത്ത് അവിടെ ഭരണകൂടം ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു