ഇന്ത്യന്‍ സൈന്യം കാശ്മീര്‍ വിട്ടുപോകണം; ആവശ്യവുമായി കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്താനില്‍ നിന്നും സന്ദേശം

28 August 2019

ഇന്ത്യയുടെ സൈന്യം കാശ്മീര്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്താനില്‍ നിന്നും സന്ദേശം. കൊല്ലം ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് ഇത്തരത്തിൽ സന്ദേശമെത്തിയത്.
ഇന്ത്യന്‍ സേന കാശ്മീര്‍ വിട്ടുപോകണമെന്നാണ് സന്ദേശത്തിലെ ആവശ്യം. കളക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ വെസ്റ്റ് പോലീസ് ഐ ടി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.