ഞാൻ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെ, ക്രിയാത്മക വിമര്‍ശനമാണത്; വിശദീകരണവുമായി ശശി തരൂർ

single-img
27 August 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി വിശദീകരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. താന്‍ ഒരിക്കലും മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ വിമര്‍ശകന്‍ ആണെന്നും തരൂര്‍ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തരൂരിനെതിരെ കെപിസിസി നടപടി ആവശ്യപ്പെട്ട് എഐസിസിയെ സമീപിച്ചിരിക്കുമ്പോഴാണ് വിശദീകരണം വന്നത് എന്നത് ശ്രദ്ധേയമാണ്.

തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റ് പരിഭാഷ:

മോദിയുടെ ഒരു കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. ഞാൻ അതില്‍ ഉറച്ച് നില്‍ക്കുന്നു. ഭരണഘടനഘടനയുടെ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ച്ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് ആരും യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനിക്കണം. .