1.76 ലക്ഷം കോടി രൂപ ആര്‍ബിഐയില്‍ നിന്നും വാങ്ങാന്‍ കേന്ദ്രം ; 2019ലെ ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും കാണാതായ തുക എവിടെയെന്ന് കോണ്‍ഗ്രസ്

single-img
27 August 2019

2019ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പൊതുബജറ്റില്‍ നിന്നും അപ്രത്യക്ഷമായ തുകയ്ക്ക്തുല്യമായ തുകയാണ് ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും കേന്ദ്രം സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്ന് കോണ്‍ഗ്രസ്. ഏകദേശം 1.76 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത് നല്‍കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

റിസര്‍വ് ബാങ്ക് ഇപ്പോള്‍ സര്‍ക്കാറിനു നല്‍കുന്ന 1.76ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ 2019ലെ ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും കാണാതായ തുകയ്ക്ക് ഏതാണ്ട് സമാനമാണ്. സര്‍ക്കാര്‍ ആ പണം എവിടെ ചിലവഴിച്ചു? എങ്ങിനെ അത് ബജറ്റില്‍ നിന്നും അപ്രത്യക്ഷമായി? റിസര്‍വ് ബാങ്കിനെ ഇതുപോലെ കൊള്ളയടിക്കുന്നത് സാമ്പത്തിക രംഗത്തിന് കൂടുതല്‍ തിരിച്ചടിയാവുകയേയുള്ളൂ. ബാങ്കിന്റെ ക്രഡിറ്റ് റേറ്റിങ് കുറയാനും ഇടയാക്കും.’ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടുകളില്‍ 1.7ലക്ഷം കോടി രൂപയോളം കാണാനില്ലെന്നു വ്യക്തമായിരുന്നു.

ഇക്കാര്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ റതിന്‍ റോയിയായിരുന്നു ആദ്യം സമ്മതിച്ചത്. പ്രശസ്ത മാഗസിനായ ബിസിനസ് സ്റ്റാന്റേര്‍ഡിലെഴുതിയ ലേഖനത്തിലാണ് രണ്ടുലക്ഷം കോടിയോളം രൂപയുടെ വിത്യാസം ബജറ്റിലെ കണക്കുകളില്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2018-19 സാമ്പത്തിക വര്‍ഷ കാലയളവിലെ റവന്യൂ വരുമാനം സംബന്ധിച്ച ബജറ്റിലെ കണക്കും സാമ്പത്തിക സര്‍വ്വേയും പരിശോധിച്ചപ്പോഴാണ് ഇത്രവലിയ തുകയും അന്തരം കണ്ടെത്തിയത്.