ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കും; ഭീഷണിയുമായി പാകിസ്താൻ

single-img
27 August 2019

കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യൻ സർക്കാർ നീക്കം ചെയ്തതിന് ശേഷം വഷളായ ഇന്ത്യ- പാക് ബന്ധത്തിൽ പുതിയ നീക്കവുമായി പാകിസ്താൻ. ഇന്ത്യയിലേക്കുള്ള പാകിസ്‌താനിലൂടെയുള്ള വ്യോമപാത പൂർണമായി അടക്കുമെന്നാണ് പുതിയ ഭീഷണി. പാകിസ്താൻ മന്ത്രി ഫഹദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞത്. പാകിസ്താനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തെ കുറിച്ച് പാക് മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നുവെന്നാണ് മന്ത്രി തന്റെ ട്വീറ്റില്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രിയുടെ ട്വീറ്റില്‍ കുറിക്കുന്നു.