മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ജീവിതം സിനിമയാകുന്നു

single-img
27 August 2019

ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയ് യുടെ ജീവിതം സിനിമയാകുന്നു. ഉല്ലേക് എൻ പി എഴുതിയ ദ അണ്‍ടോള്‍ഡ് വാജ്‍പേയ് എന്ന പുസ്‍തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ആരാകും വാജ്‍പേയ് ആയി അഭിനയിക്കുകയെന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അമാശ് ഫിലിംസിന്റെ പേരിൽ ശിവ ശര്‍മ്മ ‘ദ അണ്‍ടോള്‍ഡ് വാജ്‍പേയ്’ സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്‍ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവ ഉണ്ടാകും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16നായിരുന്നു മറവി രോഗം ബാധിച്ചിരുന്ന വാജ്‍പേയ് അന്തരിച്ചത്.