ട്രോൾ എന്ന് പറഞ്ഞാൽ അത് ഇതാണ്; മോദിക്ക്‌ ഇംഗ്ലിഷ് സംസാരിക്കാനറിയാം,എന്നാൽ ഇപ്പോൾ താൽപര്യമില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രംപ്

single-img
27 August 2019

ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് ഹിന്ദിയില്‍ സംസാരിച്ച പ്രധാനമന്ത്രിമോദിയെ ട്രോളി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു കാഴ്ച. നേതാക്കള്‍ തമ്മിൽ നടത്തിയ ചര്‍ച്ചകളുടെ വിഷയമെന്തായിരുന്നുവെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം.

ഞങ്ങളെ ആദ്യം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നതാകും ഉചിതം, പിന്നീട് അറിയിക്കാമെന്നായിരുന്നു പ്രധാനമന്ത്രി മോദി മറുപടി നല്‍കിയത്. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അപ്പോഴാണ് ട്രംപ് പ്രധാനമന്ത്രിക്ക് ചെറിയ’ പണി’ നൽകിയത്. സത്യത്തിൽ മോദിക്ക് നന്നായി ഇംഗ്ലിഷ് സംസാരിക്കാനറിയാം, എന്നാൽ ഇപ്പോൾ താൽപര്യമില്ലെന്നു മാത്രമെന്ന് ട്രംപ് പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയും പൊട്ടിച്ചിരിയില്‍ ഭാഗമായി. ഉറക്കെ ചിരിച്ച്, വലംകൈ കൊണ്ട് യുഎസ് പ്രസിഡന്‍റിന്‍റെ കൈ കവർന്ന പ്രധാനമന്ത്രി ഇടത് കൈത്തലം കൊണ്ട് ചങ്ങാതിയോടെന്ന രീതിയിൽ ഉറക്കെയടിച്ചാണ് പ്രതികരിച്ചത്.