വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു: പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

single-img
27 August 2019

നീരൊഴുക്ക് വർദ്ധിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതിന് മുൻപ് രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ആദ്യത്തെ ഇരു ഷട്ടറുകളും പത്ത് സെ.മീ വീതമാണ് ഉയര്‍ത്തിയത്. ഇപ്പോൾ തുറന്ന മൂന്നാമത്തെ ഷട്ടറും പത്ത് സെ.മീ വീതമാണ് ഉയര്‍ത്തുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഡാമിന്‍റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. ഇതുവഴി സെക്കന്‍ഡില്‍ 24500 ലിറ്റര്‍ വീതം വെള്ളം പുറത്തു വിടും. കൂടുതൽ ജലം ഒഴുക്കി വിടുന്നതിനാല്‍ കരമാൻ തോട്ടിലും, പനമരം പുഴയിലും ജലനിരപ്പ്‌ 10 മുതൽ 15 സെന്റീ മീറ്റർ വരെ ഉയരാൻ ഇടയുണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.