ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ല:എസ്.ബി.ഐ മേധാവി

single-img
25 August 2019

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് വ്യക്തമാക്കി എസ്.ബി.ഐ മേധാവി രജനീഷ് കുമാര്‍ രംഗത്ത്. വായ്പ നല്‍കുവാന്‍ എസ്.ബി.ഐയുടെ കൈവശം ആവശ്യത്തിന് മൂലധനമുണ്ടെന്നും രജനീഷ് കുമാര്‍ പ്രതികരിച്ചു.

ഇന്ത്യ ആഗോളസമ്പദ്​വ്യവസ്ഥയുടെ ഭാഗമാണ്​. അതുകൊണ്ട്​ ആഗോളപരമായ പ്രശ്​നങ്ങള്‍ രാജ്യമാണ്​ സമ്പദ്​വ്യവസ്ഥയേയും ബാധിക്കും. ഇതാണ്​ ഇപ്പോഴുള്ള സ്ഥിതിക്ക്​ കാരണമെന്നും രജനീഷ്​ കുമാര്‍ വ്യക്​തമാക്കി. വായ്​പ വളര്‍ച്ചയില്‍ എസ്​.ബി.ഐയുടെ സ്ഥിതി മെച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ഇപ്പോള്‍ ഒല, ഉബര്‍ പോലുള്ള ടാക്​സി സര്‍വീസുകള്‍ക്കാണ്​ പ്രാധാന്യം നല്‍കുന്നത്​. ആഗോളതലത്തില്‍ തന്നെ വാഹനം വാങ്ങാന്‍ ജനങ്ങള്‍ക്ക്​ വൈമുഖ്യമുണ്ട്​. വില്‍പനയും കുറയുകാണ്​. ഈ സ്ഥിതി തന്നെയാണ്​ നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.