ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി;നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കും

single-img
25 August 2019

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ അനുമതി ലഭിച്ചു. കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായ സോണിയ ഗാന്ധിയാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരേയും സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സഖ്യ സാധ്യത രൂപപ്പെട്ടിരുന്നെങ്കിലും സി.പി.എം. പിന്നീട് പിന്മാറിയിരുന്നു. എങ്കിലും ചില സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂൽ വിരുദ്ധ വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോകുന്നത് തടയാൻ അടുത്ത തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യത്തിലേർപ്പെടാനാണ് കോൺഗ്രസ് നീക്കം. ബി.ജെ.പി.യെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന മമത ബാനർജിയുടെ ആവശ്യം തള്ളിയാണ് കോൺഗ്രസ് സി.പി.എമ്മുമായി കൈകോർക്കുന്നത്.