വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല; ഞങ്ങള്‍ പ്രശ്‌നത്തിലാണ് ;വിമാനത്തിനുള്ളില്‍ വെച്ച്‌ രാഹുല്‍ ഗാന്ധിക്ക് മുന്‍പില്‍ വെച്ച്‌ പൊട്ടിക്കരഞ്ഞ് കാശ്മീരി സ്ത്രീ

single-img
25 August 2019

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടു പ​രാ​തി പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രി. രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ താ​ത്ര ചെ​യ്ത കാ​ഷ്മീ​രു​കാ​രി​യാ​യ സ്ത്രീ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കു മു​ന്പി​ല്‍ പ​രാ​തി​ക്കെ​ട്ട​ഴി​ച്ച​ത്.

” ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്ക് നീതി കിട്ടുമോ എന്നറിയില്ല. ഞങ്ങള്‍ പ്രശ്‌നത്തിലാണ്”- എന്നായിരുന്നു യുവതിയുടെ വാക്കുകള്‍.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ താഴ് വരയിലെ ആളുകള്‍ നേരിടുന്ന ഭീകാരാവസ്ഥ വിവരിച്ചുകൊണ്ട് രാഹുലിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു അവര്‍.ഇതോടെ സീറ്റില്‍ നിന്നെഴുന്നേറ്റ് സ്ത്രീയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല.