കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റില്‍

single-img
24 August 2019

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് ജില്ലയിലെ പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്.

ആറ്റിങ്ങള്‍- കൊല്ലം റൂട്ടിൽ ഓടുന്ന കെഎസ് ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ബസിൽ ഉണ്ടായിരുന്ന ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. തന്റെ അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകള്‍ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ മൊബൈലില്‍ നിന്നും ബസ് യാത്രക്കാരായ സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു. പിന്നീടി യാളെ യാത്രക്കാര്‍ ചേര്‍ന്ന് പോലീസിലേല്‍പ്പിക്കുകയായിരുന്നു.