ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം; കിടപ്പ് മുറിയും ലിവിംഗ് റൂമും പൂർണമായി കത്തിനശിച്ചു

single-img
24 August 2019

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടേകാലോടെ എറണാകുളം ഇടപ്പള്ളിയിലെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂർണമായും കത്തി നശിച്ചു.

തീപിടിത്തം ഉണ്ടാകുമ്പോൾ ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ വീട്ടിൽനിന്നും ഫയർ ഫോഴ്സ് എത്തി പുറത്തെത്തിച്ചു. വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.

തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.