പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്തു ; അച്ഛനും ബസ് ഡ്രൈവറായ യുവാവും പിടിയിൽ

single-img
24 August 2019

വയനാട് : മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവറായ യുവാവും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. വയനാട്ടിൽ വൈതിരിക്ക്‌ സമീപമാണ് സംഭവം.

പൊഴുതന കഴുകൻതോട് പുൽപ്പറമ്പിൽ രാഹുൽ (29 ) ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിൽ  പരാതിയെത്തുടന്ന്  പൊലീസ് പിടിയിലായത്.

കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടിയുടെ അച്ഛനും പീഡിപ്പിച്ചതായി മൊഴിയെടുത്തപ്പോൾ വിവരം ലഭിച്ചു. ഇതിനെത്തുടർന്ന്  ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് രാഹുൽ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേനയാണ് സംഭവം പൊലീസിലെത്തുന്നത്. ഇരുവരെയും വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു, ഇപ്പോൾ റിമാൻഡിലാണ്. അന്വേഷണവും നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഇ വാർത്തയോട് പറഞ്ഞു.