മോഡി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച്ച

single-img
23 August 2019

ഫ്രാൻ‌സിൽ നടക്കുന്ന ജി 7  ഉച്ചകോടിക്കിടെയാണ് മോഡി ട്രംപ് കൂടിക്കാഴ്ച.  ജമ്മു കാശ്മീർ വിഷയത്തിൽ ഇടപെടാമെന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.  ഇതേ നിലപാട്  ഈ ചർച്ചയിലും ആവർത്തിക്കും.

പാക്കിസ്ഥാനുമായുള്ള  പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോയും  ഇന്ത്യ പാക്ക് തർക്കത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന സംയുക്ത നിലപാടും ചർച്ചക്ക് ശേഷം ഇന്ത്യയും ഫ്രാൻസും അറിയിച്ചിരുന്നു.
അതിർത്തി കടന്നുള്ള ഭീകരരുടെ പ്രശ്നങ്ങൾ, ഇന്ത്യ അമേരിക്ക വാണിജ്യ ബന്ധങ്ങൾ, തർക്കങ്ങൾ എന്നിവയും മോഡി ട്രംപ് കൂട്ടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും.

അതേസമയം പാക്കിസ്ഥാനെ ഭീകരതക്കുള്ള ഫണ്ടിംഗ് തടയാൻ കഴിയാത്തതിന്റെ പേരിൽ രാജ്യാന്തര സംഘടനയായ എഫ് ടി എഫ് കരിമ്പട്ടികയിൽപെടുത്തി.

സെപ്തംബറിൽ നടക്കുന്ന വിപുലമായ യോഗത്തിനു ശേഷം അന്തിമ തീരുമാനം എടുക്കും. ഇതിനു ശേഷവും കരിമ്പട്ടികയിൽ പെടുത്തിയാൽ പാകിസ്താന്റെ അന്തരാഷ്ട്ര വ്യാപാരങ്ങൾ അവതാളത്തിലാകും.