തൂവെള്ള ദാവണിയില്‍ നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമായി ശ്രീകൃഷ്‍ണ ജയന്തിയില്‍ ഭാവന

single-img
23 August 2019

സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്നത്തെ ശ്രീകൃഷ്‍ണ ജയന്തിയോട് അനുബന്ധിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍. രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്‍ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.

മനോഹരമായ ശ്രീകൃഷ്‍ണ വിഗ്രഹവും ഫോട്ടോയിലുണ്ട്. ധാരാളം ഉണ്ണിക്കണ്ണൻമാരും. തൂവെള്ള നിറമുള്ള ദാവണിയണിഞ്ഞ് നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെയിട്ടാണ് ഭാവന ചിത്രത്തിലുള്ളത്. നിലവിൽ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.