സംവിധായകൻ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്; ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി പിരിയും വരെ തടവും പിഴയും

single-img
23 August 2019

രാജ്യത്തെ സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രസ്താവന നടത്തിയ ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ബിജെപി തൃശൂര്‍ ജിജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.

ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, മണ്ഡലം നേതാക്കളായ കെഎ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എംയു ബിനില്‍, ഐആര്‍ ജ്യോതി, റാക്സണ്‍ തോമസ്, ഉദയന്‍, ലാലന്‍ എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്.