6 വിക്കറ്റ് നഷ്ടത്തിൽ 203; വിന്‍ഡീസിനെതിരെ നില മെച്ചപ്പെടുത്തി ഇന്ത്യ

single-img
23 August 2019

വെസ്റ്റ് ഇൻസീസിനെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മഴ മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലാണ് ഇന്ത്യ. ആദ്യദിനം റിഷഭ് പന്തും രവീന്ദ്ര ജ‍ഡേജയുമാണ് ക്രീസിൽ. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് പെട്ടന്ന് വീഴ്ത്തി വിൻഡീസ് ഞെട്ടിച്ചു.

ഇന്ത്യന്‍ ഓപ്പണർ മായങ്ക് അഗർവാളും തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്താകുമ്പോള്‍ സ്കോർ ബോ‍ർഡിൽ 7 റൺസ് മാത്രം. തുടര്‍ന്ന് വന്ന വിരാട് കോലിക്കും കാര്യമായി ഒന്നും ചെയ്യനായില്ല. 9 റൺസ് മാത്രമെടുത്ത കോലിയെ ഗാബ്രിയേൽ വീഴ്ത്തി. പിന്നീട് കെഎൽ.രാഹുലിനൊപ്പം, അജിൻക്യ രഹാനെ എത്തിയതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസെടുത്തു. രഹാനെ 83ഉം രാഹുഷ 44ഉം റൺസെടുത്ത് പുറത്തായി.