പ്രധാനമന്ത്രിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റ്; വ്യക്തിക്ക് പകരം വിഷയത്തെ വിമർശിക്കണം: കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി • ഇ വാർത്ത | evartha
Latest News, National

പ്രധാനമന്ത്രിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റ്; വ്യക്തിക്ക് പകരം വിഷയത്തെ വിമർശിക്കണം: കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി

ജയറാം രമേശിന് തുടർച്ചയായി പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയും. ‘പ്രധാനമന്ത്രിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്ന് അഭിഷേക് സിങ്‍വി തന്റെ ട്വിറ്ററില്‍ കുറിച്ചു.

സമാനമായി, അധികാരത്തിലെത്തി 2014 മുതൽ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങൾ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. അതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‍വിയും രംഗത്തെത്തിയത്.

‘പ്രധാനമന്ത്രിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റാണ്. മോദി പ്രധാനമന്ത്രി ആണെന്നതുകൊണ്ടല്ല. പകരം ഒരേ രീതിയില്‍ എതിര്‍ക്കുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയേ ഉള്ളു. വ്യക്തിയെയല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍’. കേന്ദ്രത്തിന്റെ ഉജ്ജ്വല സ്കീം പോലുള്ളവ നല്ല പ്രവര്‍ത്തിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു.