അടുത്ത മാസം ആദ്യം മുതൽ കൊച്ചി മെട്രോ തൈക്കൂടം വരെ ഓടും

single-img
23 August 2019

എറണാകുളം : ആലുവ മുതൽ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോ ഇനി മുതൽ തൈക്കൂടം വരെ സർവീസ് നൽകും. ഇപ്പോഴുള്ളതിനേക്കാൾ  അഞ്ചര കിലോമീറ്റർ അധികം ആണ് പുതിയ സർവീസ്. ഇതൊടെ കൊച്ചി മെട്രോ മൊത്തം ഇരുപത്തിമൂന്നര കിലോമീറ്ററാകും. സെപ്തംബർ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും.

സിവിൽ, ഇലക്ട്രിക്കൽ,  സിഗ്നലിങ് ജോലികളെല്ലാം നിലവിൽ പൂർത്തിയായി. ഇനി മിനുക്കുപണികൾ മാത്രമാണ് ബാക്കി.  ഈ മാസം അവസാനത്തോടെ റെയിൽവേയുടെ സുരക്ഷാ പരിധോധന നടക്കും. ഇപ്പോൾ ദിവസവും പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. പൂർണ വേഗത്തിലുള്ള ട്രയൽ തൃപ്തികരമാണെന്ന് മെട്രോ അധികൃതർ അറിയിച്ചു.