ജനങ്ങളെ വെറുപ്പിക്കുന്ന ധാർഷ്ട്യത്തിന്റെ ശൈലി മാറ്റണം ; തെറ്റ് തിരുത്താൻ സിപിഎം

single-img
23 August 2019

നേതാക്കൾ സുഖജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്കു ഇറങ്ങി പ്രവർത്തിക്കണം. ധാർഷ്ട്യം ഉപേക്ഷിച്ച് വിനയത്തോടെ പെരുമാറണം. അമ്പലക്കമ്മിറ്റികളിൽ സാന്നിധ്യം അറിയിക്കണം, വിശ്വാസികളെ മാനിക്കണം എന്നിങ്ങനെ വിവിധ തെറ്റുതിരുത്തൽ ശുപാർശകളാണ് സിപിഎം സംസ്ഥാന കമ്മിറ്റി മുന്നോട്ടു വെക്കുന്നത്.

നിർബന്ധിച്ചുള്ള തുടർച്ചയായ പിരിവുകൾ അവസാനിപ്പിക്കണം. ബിജെപി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ തുടർച്ചയായ പ്രവത്തനം ഉണ്ടാകണം. നേതാക്കൾ സംശയത്തിന്റെ നിഴലിൽ ആകാൻ പാടില്ല ഇങ്ങനെ വിവിധ നിർദേശങ്ങളാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകുന്നത്.

ശബരിമല യുവതി പ്രവേശന നീക്കങ്ങളും വനിതാ മതിലിനു തൊട്ടടുത്ത ദിവസം തന്നെ ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറിയത്‌  പാർട്ടിയെ ദോഷമായി ബാധിച്ചു. ഇക്കാര്യത്തിൽ നിലപാട് മാറ്റാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും വിശ്വാസികളുടെ വികാരം മാനിക്കുന്ന ശൈലി മാറ്റം ഉണ്ടാകണം.

പാർട്ടി ഈശ്വര വിശ്വാസത്തിനെതിരല്ലെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം.  തുടങ്ങി നിരവധി മാറ്റങ്ങൾക്കുള്ള ശുപാർശ നൽകാനാണ് സാധ്യത.