രാഹുൽ ഗാന്ധി ആഗസ്റ്റ് 26 നു വയനാട്ടിലെത്തും

single-img
23 August 2019

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി ഈ മാസം 26 എത്തും. ആഗസ്റ്റ് ആദ്യം തന്നെ വയനാട്ടിലെയും മലപ്പുറത്തെയും ദുരിത ബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു.

ദുരിതാശ്വാസ പ്രവർത്തങ്ങളുടെ പുരോഗമനം വിലയിരുത്താനാണ് ഇപ്പോൾ എത്തുന്നത്.

ദുരന്തം നടക്കുന്ന ഘട്ടത്തിൽ  അദ്ദേഹം സ്ഥലത്തെത്താൻ സന്നദ്ധത അറിയിച്ചെങ്കിലും  ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കളക്ടറുടെ നിർദേശം അനുസരിച്ച് സന്ദർശന സമയം മാറ്റി വെച്ചിരുന്നു.

50,000 കിലോ അരിയും സാധന സാമഗ്രികളും ആദ്യഘട്ടത്തിൽ തന്നെ എത്തിക്കാൻ വേണ്ടത് ചെയ്തിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത  10260 കുടുംബങ്ങൾക്ക് എം പി യുടെ അടിയന്തിര സഹായം ലഭിച്ചു.

ഇത്തവണത്തെ സന്ദർശനൊത്തടനുബന്ധിച്ച് രണ്ടു നിയോജക മണ്ഡലങ്ങളിലെ എം പി ഓഫീസ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. നേതാക്കളുമായും ജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.