പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

single-img
23 August 2019

ടെക്സസ്: പത്തൊൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെക്സസിൽ തന്നെ ഈ വർഷത്തെ നാലാമത്തെ വധശിക്ഷയാണിത്. ലാറി സ്വയറിങ്ങൻ  എന്ന 48 കാരനെയാണ് വിഷ മിശ്രിതം കുത്തിവെച്ച് കൊന്നത്.

10 മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലാകെ ഈ വർഷം ഇതുവരെ 12 വധശിക്ഷ നടപ്പാക്കി.

മോണ്ടഗോമറി  കോളജ്  വിദ്യാർത്ഥിനിയായിരുന്ന  മെല്ലിസ ട്രോട്ടർനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതാണ് കേസിനാസ്‌പദമായ സംഭവം.

എന്നാൽ താൻ ആരെയും കൊന്നിട്ടില്ലെന്നും, ഇവർചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമെന്നും മരണത്തിനു തൊട്ടു മുൻപ് ലാറി പറഞ്ഞു.

1998 ഡിസംബർ 8 ഇനാണ് മെല്ലിസയെ അവസാനമായി കണ്ടത്. 1999 ജനുവരി ഹ്യൂസ്റ്റൺ നാഷണൽ ഫോറസ്റ്റിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.

2000 ത്തിൽ ലാറിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീൽ നൽകിയതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.