ഭീകരർ കടന്നുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി

single-img
23 August 2019

തിരുവനന്തപുരം : കടൽമാർഗം ഭീകരർ ദക്ഷിണ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലേക്ക് ഭീകരർ എത്തിയെന്നാണ് വിവരം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പ്രത്യേക സുരക്ഷഒരുക്കും. പരിശോധനയും ശക്തമാക്കും.

ബസ് സ്റ്റാൻഡുകൾ, റെയിവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതു ഇടങ്ങൾക്കു പ്രത്യേക  പരിഗണ നൽകി സുരക്ഷാ ഒരുക്കാൻ ഡി ജി പി ലോക്നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

സംശയകരമായ സാഹചര്യമോ, വസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിലോ, സംസ്ഥാന പൊലീസ്  മേധാവിയുടെ കോൺട്രോൾ റൂമിലോ ( 0471  2722500 ) വിവരം അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.