യുവതി തടാകത്തിൽ നിന്നും പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു • ഇ വാർത്ത | evartha
Featured, Social media watch, World

യുവതി തടാകത്തിൽ നിന്നും പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

യുവതി പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ ന്യൂയോർക്കിൽ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ അപൂർവ്വ മത്സ്യത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.

Check this #lakechamplain creature out… Two headed Lake Trout caught by a co-worker Debbie Geddes a few days ago on…

Posted by Knotty Boys Fishing on Monday, August 19, 2019

കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് അവർക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മത്സ്യത്തിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ പറഞ്ഞു.

പ്രശസ്തമായ നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫേസ്ബുക്ക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനുള്ളിൽ ആറായിരത്തിലേറെ പേർ ഷെയർ ചെയ്‌ത ചിത്രത്തിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.