മധു എന്ന കഥാപാത്രമായി തൃഷ; ‘ഗര്‍ജനൈ’ ട്രെയിലര്‍ കാണാം

single-img
22 August 2019

തമിഴിൽ തൃഷ നായികയായി പ്രദര്‍ശനത്തിന് എത്തുന്ന പുതിയ സിനിമയാണ് ഗര്‍ജനൈ. ഈ സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയിൽ മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. ശ്രദ്ധേയ താരമായ വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം. ബോളിവുഡിൽ അനുഷ്‍ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ എൻഎച്ച്10 ആണ് തമിഴകത്തേയ്ക്ക് ഗര്‍ജനൈ എന്ന പേരില്‍ എത്തുന്നത്.