പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

single-img
22 August 2019

കഴിഞ്ഞ ദിവസമുണ്ടായ എഎസ്‌ഐ ബാബുവിന്റെ ആത്മഹത്യയ്ക്കുപിന്നാലെ പോലീസുകാരി മരിച്ച നിലയില്‍. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പോലീസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അടൂരിലെ കെഎപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഹണിരാജാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പോലീസ് ഇപ്പോള്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.