രാജ് താക്കറെക്ക് പിന്നാലെയും എൻഫോർസ്മെന്റ്; രാഷ്ട്രീയ പക പോക്കലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന

single-img
22 August 2019

മുന്‍കേന്ദ്ര മന്ത്രി പി ചിദംബരം മാത്രമല്ല, ഇപ്പോള്‍ ഇതാ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പകപോക്കല്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു. കേസില്‍ മുംബൈ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി ഹാജരായി.എന്നാല്‍ രാഷ്ട്രീയ പക പോക്കലാണ് ഇഡിയുടെ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് നവ നിർമാൺ സേന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എംഎൻഎസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതൽ തടങ്കലിൽ ആക്കി. പ്രവർത്തകർ തടിച്ചുകൂടാനുള്ള സാധ്യത പരിഗണിച്ച് ഇഡി ആസ്ഥാനത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 2005 ൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിൽ തുടങ്ങിയ കോഹീനൂർ ടവറും ധനകാര്യ കൺസോഷ്യമായ ഐഎൽ ആൻഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് പദ്ധതിയിൽ പങ്കാളിയായിരുന്ന താക്കറെയെ ചോദ്യം ചെയ്യുന്നത്.

മുബൈ ദാദറിലെ കോഹിനൂർ സ്ക്വയറിൽ കമ്പനി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. അതേസമയം, താക്കറെയുടെ അടുത്ത അനുയായി സന്ദീപ് ദേശ്പാണ്ഡെയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.