എത്രനാൾ കളവ് ആവർത്തിച്ചാലും സത്യം വിജയിക്കും; പി ചിദംബരം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌

single-img
22 August 2019

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പി ചിദംബരത്തെ പ്രത്യേക സിബിഐ കോടതി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. കളവ് എത്രനാൾ ആവർത്തിച്ചാലും സത്യം വിജയിക്കുമെന്ന് എഐസിസിയുടെ ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ തിങ്കളാഴ്ച വരെയാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്.സിബിഐ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വിധി പറഞ്ഞത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

ചിദംബരത്തിന്റെ അറസ്റ്റ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചിരുന്നു.രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികൾ ചിദംബരത്തിൻറെ അറസ്റ്റിനെതിരെ ജന്ദർമന്ദറിൽ പ്രതിഷേധിച്ചു. പ്രധാനമായും ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഎം എന്നീ പാർട്ടികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.