മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വിരലടയാളം ശ്രീറാമിന്റേത്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

single-img
22 August 2019

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. വാഹനത്തിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ തന്നെയാണ് കണ്ടെത്തല്‍. കാറിലെ ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളമാണ് പരിശോധനയില്‍ തെളിഞ്ഞത്.

എന്നാൽ സ്റ്റിയറിംഗില്‍നിന്നുള്ള വിരലടയാളങ്ങള്‍ വ്യക്തമല്ല. ലെതര്‍ കവറിലെ വിരലടയാളവും വ്യക്തമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അതേസമയം, ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബഷീറിന്റെ മൊബൈൽ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി പോലീസ് മഒബൈൽ സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്.