
റോഡ് സൈഡിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് യുവതിയുടെ പരാക്രമം. പൂനെയ്ക്ക് സമീപം രാംനഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. റോഡിന്റെ സൈഡിൽ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് യുവതി സ്വന്തം കാറുകൊണ്ട് ഇടിച്ചുതകര്‍ത്തത്.
ഒന്നിലധികം തവണ ഈ കാറുകളില്‍ അവര്‍ തന്റെ കാറിടിപ്പിച്ചു തകര്‍ത്തുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഈ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.