സൗദി ദേശീയദിനം: നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

single-img
21 August 2019

സൗദിയുടെ ദേശീയ ദിനആഘോഷത്തോടനുബന്ധിച്ചുകൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്ത മാസം 20 മുതല്‍ 23 വരെയാണ് അവധി.

ഇതിൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. അടുത്ത മാസത്തിലെ 19ന് പ്രവൃത്തി സമയത്തിന് ശേഷം അടയ്ക്കുന്ന ഓഫീസുകള്‍ സെപ്‍തംബര്‍ 24നേ തുറക്കൂ. പരമ്പരാഗതമായി എല്ലാ വര്‍ഷവും സെപ്‍തംബര്‍ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്.