സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഉപയോഗിച്ച് സര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുന്നു; പ്രിയങ്കയ്ക്ക് പിന്നാലെ ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ലും

single-img
21 August 2019

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യും രം​ഗ​ത്ത്. സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഉപയോഗിച്ച് സര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

സി​ബി​ഐ, എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, ന​ട്ട​ല്ലി​ല്ലാ​ത്ത ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യെ ഉ​പ​യോ​ഗി​ച്ച്‌ ചി​ദം​ബ​ര​ത്തെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

നേരത്തെ നാണം കേട്ട ഭീരുക്കള്‍ ചി​ദം​ബ​ര​ത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച്‌ പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തിയിരുന്നു.

കേസില്‍ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നാലു തവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.