വീട്ടിലെത്തിയിട്ടും കാണാന്‍ സാധിച്ചില്ല; ചിദംബരത്തിനായി സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്

single-img
21 August 2019

പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി മൂന്നുതവണ ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സിബിഐയുടെ മുന്‍പില്‍ അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. കോടതി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. സുപ്രീംകോടതിയില്‍ ചിദംബരത്തിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക.