മൂന്ന് പ്രണയം പൊട്ടി, നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നു: ജൂഹി റസ്തഗി • ഇ വാർത്ത | evartha
Movies

മൂന്ന് പ്രണയം പൊട്ടി, നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നു: ജൂഹി റസ്തഗി

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ മലയാളികൾക്ക് സുപരിചിതയായ ജൂഹി റസ്തഗി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് .’ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി. ഇപ്പോൾ നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനി അതും പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി പ്രണയവാർത്ത സ്ഥിരീകരിച്ചത്.

ജൂഹിയുടെ ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും ജൂഹി മറുപടി നല്‍കി. ഡോക്ടറും ഒപ്പംതന്നെ ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആ സമയം ജൂഹിക്കൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരൻ ആരാണെന്നറിയാൻ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.