ജമ്മു കാശ്മീർ: ഇന്ത്യൻ നടപടി ആഭ്യന്തര വിഷയം: ബംഗ്ളാദേശ്

single-img
21 August 2019

ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടിയെ തുടർന്ന് ജമ്മുകാശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ബംഗ്ലാദേശ്. കേന്ദ്രസർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അതുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തെ സമാധാന അന്തരീക്ഷവും സ്ഥിരതയും പുലര്‍ത്തേണ്ടതുണ്ട്. വികസനത്തിനാണ് ഏത് രാജ്യവും മുന്‍ഗണന നല്‍കുക.

അതുകൊണ്ടു തന്നെ ഇന്ത്യയുടെ നടപടിയെ അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കരുതാന്‍ കഴിയൂ എന്നും ബംഗ്ലാദേശ് വ്യക്തമാക്കി. ഈ മാസം 5നാണ് മോദി സര്‍ക്കാര്‍ ജമ്മുകാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.