എന്‍ഡിടിവി മേധാവി റോയിക്കെതിരെ സിബിഐ കേസെടുത്തു

single-img
21 August 2019

ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാര്‍ത്താ ടെലിവിഷന്‍ ശൃംഖലയായ എന്‍ഡിടിവിയുടെ സഹസ്ഥാപകന്‍ പ്രണോയ് റോയിക്കെതിരെ സിബിഐ കേസെടുത്തു.കഴിഞ്ഞയാഴ്ച ഇരുവരേയും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ മുംബയ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുകയും വിദേശയാത്ര തടയുകയും ചെയ്തിരുന്നു. എന്‍ഡിടിവി മുന്‍ സിഇഒ വിക്രമാദിത്യ ചന്ദ്രക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്

നികുതി വെട്ടിപ്പ് നടത്തുകയും അനധികൃതമായി വിദേശ ഫണ്ട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു എന്നാണ് കേസ്. ജൂണില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രണ്ട് വര്‍ഷത്തേയ്ക്ക് പ്രണോയിയും രാധികയും കമ്പനിയുടെ (ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്) ഓഹരികള്‍ വഹിക്കുന്നതിനും ബോര്‍ഡിലോ മാനേജ്‌മെന്റ് തലത്തിലോ സ്ഥാനം വഹിക്കുന്നതും വിലക്കിയിരുന്നു.

എന്‍.ഡി.ടി.വി ചെയര്‍മാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട് സി.ബി.ഐ റെയ്ഡ് ചെയ്ത സംഭവത്തിൽ എന്‍.ഡി.ടി.വി നിലപാട് പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.വിവിധ ഏജന്‍സികള്‍ വഴിയുള്ള ഈ ആസൂത്രിത വേട്ടയാടലിനെതിരെ എന്‍ഡിടിവിയും പ്രൊമോട്ടര്‍മാരും തളരാതെ പൊരാടുമെന്നും. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും ഇകഴ്ത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ കീഴ്‌പ്പെടില്ലെന്നും എന്‍.ഡി.ടി.വി വ്യക്തമാക്കിയിരുന്നു.