ബാറിലെ തർക്കം; യുവാവിന്റെ തലയിലൂടെ കാർ കയറ്റി ഇറക്കി കൊലപ്പെടുത്തി

single-img
21 August 2019

ബാറിനുള്ളിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കായംകുളത്ത് ഒരു സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. ബാറിലെ തർക്കത്തിന് ശേഷമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം.

ആലപ്പുഴ ജില്ലയിലെ കരീലകുളങ്ങര സ്വദേശി ഷമീർ ഖാൻ (25) ആണ് കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പോലീസിന് കിട്ടി. നിലവിൽ പ്രതികൾ തിരുവനന്തപുരത്തുണ്ട്‌ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.