ആലുവയില്‍ എഎസ് ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

single-img
21 August 2019

എറണാകുളം ജില്ലയിൽ ആലുവയില്‍ പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ് ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഏതാനും ദിവസങ്ങളായി ഇദ്ദേഹം മെഡിക്കല്‍ ലീവില്‍ ആയിരുന്നു. എന്നാൽ ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലർച്ചെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടാം തിയതി ആലുവ ചെങ്ങമനാട് പോലിസ് സ്റ്റേഷനിലെ എഎസ് ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. പോലിസ് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു പൗലോസ് ജോണ്‍ തൂങ്ങി മരിച്ചത്.