Breaking News, Kerala

അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

കേരളത്തിലെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

അതേസമയം, തൃശൂര്‍ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിയ്ക്കുന്ന സ്കൂളുകൾക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.